07:35pm 18 August 2026
NEWS
നയൻതാരയെ പറ്റിയുള്ള വാർത്തയുടെ സത്യാവസ്ഥ പുറത്ത്
18/08/2026  07:02 PM IST
സണ്ണി ലുക്കോസ്
നയൻതാരയെ പറ്റിയുള്ള വാർത്തയുടെ സത്യാവസ്ഥ പുറത്ത്

ക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തെന്ന രീതിയിലുള്ള വാർത്തകളും ചിത്രങ്ങളും വ്യാജമെന്ന് തെളിഞ്ഞു

കന്നഡ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന പാൻ-ഇന്ത്യൻ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആണ് ദക്ഷിണേന്ത്യൻ സൂപ്പർതാരം നയൻതാര തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തിയത്

ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർ പരമ്പരാഗതമായി ചെയ്യാറുള്ള വഴിപാടിന്റെ ഭാഗമായി നയൻതാരയും തന്റെ മുടി മുഴുവനായി മുണ്ഡനം ചെയ്തുവെന്ന അടിക്കുറിപ്പുകളോടെയാണ് എക്സ് (ട്വിറ്റർ), ഇൻസ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ ഷെയർ ചെയ്യപ്പെടുന്നത്.എന്നാൽ പ്രചരിക്കുന്ന ചിത്രങ്ങള്‍ പൂർണ്ണമായും വ്യാജവും ഡിജിറ്റലായി മാറ്റം വരുത്തിയതുമാണെന്ന് വസ്തുതാ പരിശോധനയില്‍ വ്യക്തമായി.കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനൊപ്പം താരം തിരുമലയില്‍ ദർശനം നടത്തിയ വേളയില്‍ പകർത്തിയ യഥാർത്ഥ ചിത്രങ്ങളാണ് നിലവില്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ ഈ ചിത്രങ്ങളിലെ താരത്തിന്റെ രൂപത്തില്‍ വ്യത്യാസം വരുത്തുകയായിരുന്നു.യഥാർത്ഥ ചിത്രങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളും തമ്മില്‍ താരതമ്യം ചെയ്തതോടെയാണ് എഐ കൃത്രിമത്വം പുറത്തുവന്നത്. ഏപ്രിലില്‍ എടുത്ത ചിത്രങ്ങളില്‍ നയൻതാര അണിഞ്ഞിരുന്ന അതേ വസ്ത്രവും ആഭരണങ്ങളുമാണ് വൈറല്‍ ചിത്രങ്ങളിലുമുള്ളത്. എന്നാല്‍ എഐ ഉപയോഗിച്ച്‌ താരത്തിന്റെ തലമുടി മാത്രം ഡിജിറ്റലായി നീക്കം ചെയ്ത് മൊട്ടയടിച്ച രീതിയിലാക്കി മാറ്റുകയായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img